residency permit കുവൈത്തിൽ പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ നീക്കം

കുവൈത്തിൽ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി റസിഡൻസി പെർമിറ്റുകളുടെ സാധുത residency permit പരമാവധി ഒന്നോ രണ്ടോ വർഷത്തേക്ക് പരിമിതപ്പെടുത്താനുള്ള തീരുമാനം റസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ആലോചിക്കുന്നു. നിർദ്ദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹിനും ഡെമോഗ്രാഫിക് റീബാലൻസിംഗിന് വേണ്ടിയുള്ള ഉന്നത സമിതിക്കും സമർപ്പിക്കുമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീരുമാനം അംഗീകരിച്ചാൽ, മെഡിക്കൽ മേഖലയിലെ ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ തുടങ്ങിയ സാങ്കേതിക ജോലികളിലുള്ളവർക്കും അധ്യാപകർക്കും സ്വകാര്യ മേഖലയിലെ മുതിർന്ന ജോലിക്കാർക്കും ഒഴികെയുള്ള റസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്തും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Related Posts

Leave a Reply

Your email address will not be published. Required fields are marked *