expat മരണ സർട്ടിഫിക്കറ്റ് മതി മൃതദേഹം വേണ്ട, സംസ്കരിക്കാൻ ആളില്ലാതെ മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ; ഗൾഫിൽ വച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം
കൊച്ചി: ദുബൈയിൽ വച്ച് മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം expat. ഇന്ന് പുലർച്ചെയാണ് പ്രവാസിയുടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിയത്. ഇത് ഏറ്റുവാങ്ങാൻ കുടുംബം എത്തിയില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചു. ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനു മുമ്പിലാണ് നിലവിലുള്ളത്. ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂർ സ്വദേശി മരിച്ചത്.മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം നേരത്തേ തന്നെ സന്നദ്ധ സംഘടനകൾ ആരംഭിച്ചെങ്കിലും വീട്ടുകാർ പറഞ്ഞത് മൃതദേഹം വേണ്ടെന്നും മരണസർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സർട്ടിഫിക്കറ്റുകളും മാത്രം മതി എന്നുമായിരുന്നു. എന്നാൽ അധികം ദിവസം മൃതദേഹം ദുബായിൽ സൂക്ഷിക്കാൻ സാധിക്കില്ലെന്ന് അറിയച്ചതിന്റെ അടിസ്ഥാനത്തിൽ ചില ചർച്ചകൾ നടത്തുകയും മൃതദേഹം നാട്ടിലേക്ക് അയയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു. നാട്ടിൽ മൃതദേഹം എത്തിയാൽ വിളിച്ച് അറിയിക്കാനാണ് കുടുംബം പറഞ്ഞത്. എന്നാൽ ഇപ്പോൾ നാട്ടിലെത്തിയിട്ടും മൃതദേഹം ഏറ്റെടുക്കാൻ കുടുംബം തയാറായില്ല. സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സബിയ എന്ന പെൺകുട്ടിയാണ് നാട്ടിൽ മൃതദേഹം ഏറ്റുവാങ്ങിയത്. ഇവർ കുടുംബത്തെ വിളിച്ചപ്പെങ്കിലും ആരും ഫോൺ എടുത്തില്ല. സബിയയിക്ക് തന്നെ മൃതദേഹം സംസ്കരിക്കാനാകുമെങ്കിലും ഇതിന് പൊലീസ് അനുമതി നൽകേണ്ടതുണ്ട്. ഈ അനുമതി കിട്ടാനായി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ ആംബുലൻസിൽ മൃതദേഹവുമായി കാത്തിരിക്കുകയാണ് ഇവരിപ്പോൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)