കുവൈറ്റിലെ ജയിലിൽ മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നയാൾക്ക് ലഹരി എത്തിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ. മയക്കുമരുന്ന് ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സഹോദരന് കൈമാറാൻ ശ്രമിച്ചത്. സന്ദർശകനോട് ഇലക്ട്രോണിക് ഗേറ്റിലൂടെ കടന്നുപോകാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പരുങ്ങുന്നതു കണ്ട് സുരക്ഷ ഉദ്യോഗസ്ഥർ പരിശോദിച്ചപ്പോഴാണ് ഹഷീഷ് നിറച്ച രണ്ട് സിഗരറ്റുകളും രണ്ട് രാസവസ്തുക്കളും ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയേയും പിടിച്ചെടുത്ത മയക്കുമരുന്നും പൊലീസിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5