gold smuggling ക്യാപ്സൂളുകളാക്കി വയറ്റിൽ ഒളിപ്പിച്ചു, കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ സ്വർണം; വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
മലപ്പുറം: ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം gold smuggling പോലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 570 ഗ്രാം സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. താമരശ്ശേരി സ്വദേശി നിഷാദ് (30) ആണ് സ്വർണവുമായി പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിൽ പാക്ക് ചെയ്ത് രണ്ടു ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ശനിയാഴ്ച രാത്രി 8.15ന് ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നിഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയിൽ പിടിക്കപ്പെടാതെ പുറത്തിറങ്ങിയ ഇയാളെ രഹസ്യ വിവരത്തെ തുടർന്ന് കരിപ്പൂർ പോലീസാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും സ്വർണം എവിടെയാണെന്ന് പറയാൻ യുവാവ് തയാറായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തി വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് നിഷാദിന്റെ വയറ്റിൽ രണ്ട് ക്യാപ്സൂളുകൾ കണ്ടെത്തിയത്. അഭ്യന്തര വിപണിയിൽ ഒരു കോടി 35 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)