gold കുവൈത്തിൽ നിന്ന് സ്വർണവുമായി യാത്രചെയ്യുന്നവർ കസ്റ്റംസ് രേഖ കരുതണം
കുവൈത്ത് സിറ്റി: കുവൈത്തിൽമനിന്ന് സ്വർണക്കട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ gold. ഇത്തരത്തിൽ യാത്ര ചെയ്യുന്ന
സ്വദേശികളും വിദേശികളും യാത്രക്കു മുമ്പ് അവയുടെ രേഖകൾ ശരിയാക്കണമെന്നാണ് അറിയിപ്പ്. വിമാനത്താവളത്തിലെ എയർ കാർഗോ കസ്റ്റംസ് വകുപ്പിൽ ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശം. രാജ്യത്തുനിന്ന് വലിയ അളവിൽ സ്വർണം കൊണ്ടുപോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. പുതിയ ഉത്തരവു പ്രകാരം യാത്രക്ക് ഒരു ദിനം മുമ്പേ സ്വർണക്കട്ടികളുമായി ബന്ധപ്പെട്ട രസീത് അടക്കമുള്ള രേഖകൾ കസ്റ്റംസ് വകുപ്പിൽ സമർപ്പിക്കണം. ഇത് പരിശോധിച്ച് കസ്റ്റംസ് വകുപ്പ് അനുമതിപത്രം നൽകും. ഈ രേഖകൾ തങ്ങൾ ഇറങ്ങുന്ന വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരൻ സ്വർണം ശരിയായി നേടിയതാണെന്നും നിയമവിരുദ്ധമായി കൈയടക്കിയതല്ലെന്നും ഇതുവഴി തെളിയിക്കാനുമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)