booking com makkah നിയമം മാറിയത് അറിഞ്ഞില്ല; രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളി കുടുംബത്തിന് പിഴ
മക്ക; മതിയായ രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളി യുവാവിന് പിഴ booking com makkah. മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് പിഴ ചുമത്തിയത്. സന്ദർശന വീസയിലുള്ള മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തെ ജിദ്ദയിൽ നിന്നു മക്കയിലേയ്ക്ക് ഉംറയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നൗഷാദ് പിടിയിലായത്. പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കാതെയാണ് മലപ്പുറം സ്വദേശി മക്കയിലേയ്ക്ക് കുടുംബത്തോടൊപ്പം പോയത്. കുടുംബത്തിന് ഉംറ അനുമതി പത്രം ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മക്ക ചെക്ക് പോസ്റ്റിൽ രേഖകൾ പരിശോധിച്ച ശേഷം 500 റിയാൽ പിഴ ചുമത്തി ഇവരെ ജിദ്ദയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഹജിനു മുന്നോടിയായി മക്കയിലേയ്ക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയമത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അറിയാതെയാണ് നൗഷാദും കുടുംബവും എത്തിയത്. ഇതാണ് ഇവർക്ക് വിനയായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)