ദുബായ്-അമൃത്‌സർ വിമാനത്തിൽ വച്ച് എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരനെ തിങ്കളാഴ്ച flight പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഈ സമയത്ത് മദ്യപിച്ചിരുന്നെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പഞ്ചാബിലെ ജലന്ധറിലെ കോട്‌ലി ഗ്രാമത്തിൽ നിന്നുള്ള രജീന്ദർ സിംഗ് ആണ് പിടിയിലായത്. ശനിയാഴ്ച എയർ ഹോസ്റ്റസുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും അവരെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. എയർ ഹോസ്റ്റസ് സംഭവം ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ക്രൂ അംഗങ്ങൾ ഇക്കാര്യം അമൃത്‌സർ കൺട്രോൾ റൂമിൽ അറിയിക്കുകയും എയർലൈനിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5