Posted By user Posted On

cheap business class tickets വിമാന നിരക്കുകൾ കുത്തനെ കൂടിയേക്കും; കാരണം ഇതാണ്

വിമാന നിരക്കുകൾ കുത്തനെ കൂടാൻ സാധ്യത. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഗോ എയർ കമ്പനിയുടെ ഫ്‌ളൈറ്റുകൾ cheap business class tickets റദ്ധാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നിരക്ക് വർദ്ധന ഉണ്ടാകുക. ​ഗോ എയർ ​ ഫ്‌ളൈറ്റുകൾ റദ്ധാക്കിയതോടെ മറ്റ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടും . ഈ വിമാന കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഉടനെ തീരാൻ സാധ്യത ഇല്ലാത്തതിനാൽ വരും മാസങ്ങളിൽ ഇന്ത്യയുടെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കൂടാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണമേറുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ തന്നെ വിമാന ടിക്കറ്റ് നിരക്കുകൾ കൂടിയത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. വില കുറവിൽ യാത്ര ലഭ്യമാക്കിയിരുന്ന ഗോ എയറിനു ഇന്ത്യയിലെ എല്ലാ റൂട്ടുകളിലും ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ ഗോ എയർ ഫ്‌ളൈറ്റുകൾ റദ്ധാക്കിയതും പ്രശ്നമായിട്ടുണ്ട്.. ഗോ എയറിന്റെ പല വിമാനങ്ങളും റദ്ധാക്കുകയും മെയ് 15 വരെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുമില്ല. കിങ് ഫിഷറിനും, ജെറ്റ് എയർവെയ്സിനും ഉണ്ടായത് പോലെ ഗോ എയറും പാപ്പരായാൽ അത് ഇന്ത്യൻ ആഭ്യന്തര എയർ ലൈൻസ് വ്യവസായത്തിന് വലിയൊരു തിരിച്ചടി ആയിരിക്കും സൃഷ്ടിക്കുക എന്നാണ് കണക്ക് കൂട്ടൽ. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു. അതിനാൽ, വിമാനങ്ങൾ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. അതേസമയം, ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നോട്ടീസ് നൽകി. തുടർച്ചയായി സർവീസുകൾ മുടങ്ങുന്നതിന് കാരണം അറിയിക്കണണെന്നാണ് ഡിജിസിഎ നോട്ടീസിലുള്ളത്. 15 ദിവസത്തിനകം നോട്ടീന് മറുപടി നൽകാനും നിർദേശം നൽകി. ഗോ ഫസ്റ്റിന്റെ ടിക്കറ്റ് വിൽപ്പന പൂർണമായി നിർത്തിവയ്ക്കുമെന്നും ഡിജിസിഎ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *