
expat കുവൈത്തിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി : കുവൈത്തിലെ സാൽമിയയിൽ മലയാളി ദമ്പതികളെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി expat. പത്തനംതിട്ട സ്വദേശി സൈജു സൈമണും ഭാര്യയുമാണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലാണ് സൈമണിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് പോലീസ് എത്തുകയും ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ വാതിൽ പൊളിച്ച് അകത്ത് കയറേണ്ടി വന്നു. വീടിനകത്ത് സൈമണിന്റെ ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ. കഴിഞ്ഞ വർഷമാണ് ഇവർ തമ്മിൽ വിവാഹിതരായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)