Posted By user Posted On

gold smuggling വയറ്റിൽ ഒളിപ്പിച്ചത് 4 ക്യാപ്സ്യൂൾ, കടത്താൻ ശ്രമിച്ചത് 58 ലക്ഷം രൂപയുടെ സ്വർണം; പ്രവാസി മലയാളി യുവാവ് പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വർണം പോലീസ് പിടികൂടി gold smuggling. മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കുവൈത്തിൽനിന്ന് ഞായറാഴ്ച രാത്രി എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. കാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് പ്രതി സ്വർണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വർണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആദ്യഘട്ടത്തിൽ തന്റെ പക്കൽ സ്വർണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. എക്സറെ പരിശോധനയിലാണ് ഇയാളുടെ വയറിനകത്ത് 4 കാപ്സ്യൂളുകൾ ദൃശ്യമായത്. യുവാവിൽനിന്ന് പിടിച്ചെടുത്ത സ്വർണം പോലീസ് കോടതിയിൽ സമർപ്പിക്കും. സംഭവത്തിൽ തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോർട്ട് നൽകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *