fisher man കുവൈത്തിൽ കടൽക്കൊള്ളക്കാർ പെരുകുന്നു; ഭീഷണി ഭയന്ന് കടലിൽ പോകാനാകാതെ മത്സ്യത്തൊഴിലാളികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ കടൽകൊള്ളക്കാരുടെ ആക്രമണങ്ങൾ വർധിച്ചതോടെ ആഴക്കടലിൽ fisher man മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികൾ തയാറാകുന്നില്ലെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയൻ ചെയർമാൻ ദഹർ അൽ സുവായൻ പറഞ്ഞു. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും കടൽക്കൊള്ളക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അൽ സുവായൻ അഭ്യർഥിച്ചു. കഴിഞ്ഞദിവസം മത്സ്യബന്ധന ബോട്ടിൽ നിന്നും നാവിഗേഷൻ ഉപകരണങ്ങളും മത്സ്യങ്ങളും കൊള്ളക്കാർ മോഷ്ടിച്ചിരുന്നു. കൂടാതെ മത്സത്തൊഴിലാളിയെ തോൽ ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് ബോട്ടുകളുടെ സഹായത്തോടെയാണ് ബോട്ടുകൾക്ക് തിരിച്ചെത്താനായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)