Posted By user Posted On

cheapo air വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന് മേൽ മൂത്രമൊഴിച്ചു; മദ്യ ലഹരിയിലായിരുന്ന ഇന്ത്യക്കാരൻ പിടിയിൽ

ന്യൂഡൽഹി; അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഇന്ത്യക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതായി cheapo air പരാതി. ന്യൂയോർക്ക് – ന്യൂഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരനും സഹയാത്രികനുമായി തർക്കമുണ്ടായതിനെ തുടർന്നാണ് സംഭവമെന്നു ജീവനക്കാർ പറഞ്ഞു. ആരോപണവിധേയനായ യാത്രക്കാരനെ ഡൽഹി വിമാനത്താവളത്തിൽ വിമാനം ഇറക്കിയ ശേഷം പുറത്തിറക്കി അറസ്റ്റ് ചെയ്തു. വിമാനം ഡൽഹിയിൽ ഇറങ്ങുന്നതിന് മുമ്പുതന്നെ ജീവനക്കാർ സംഭവം ഡൽഹി വിമാനത്താവളം അധികൃതരെ അറിയിച്ചിരുന്നു. സിഐഎസ്എഫ് അധികൃതർ കുറ്റാരോപിതനെ പിന്നീട് ഡൽഹി പോലീസിന് കൈമാറി. ഡൽഹി പോലീസാണ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്. ദുരനുഭവം നേരിട്ട യാത്രക്കാരൻ പരാതി നൽകിയിട്ടുണ്ട്. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സംഭവത്തിൽ അന്വേഷണം നടത്തും. അമേരിക്കൻ എയർലൈൻസിൽ യാത്രക്കാർ മദ്യലഹരിയിൽ സഹയാത്രികരുടെ മേൽ മൂത്രമൊഴിച്ചതായി രണ്ടു മാസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്. കഴിഞ്ഞ നവംബറിൽ എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ച് മദ്യപിച്ചെത്തിയ ഒരാൾ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *