scamകുവൈത്തിൽ കൈക്കൂലി കേസിൽ സർക്കാർ ജീവനക്കാരനും 5 പ്രവാസികളും പിടിയിൽ
കുവൈത്ത് സിറ്റി : കുവൈത്തിൽ കൈക്കൂലി കേസിൽ സ്വദേശിയായ സർക്കാർ ജീവനക്കാരനും 5 പ്രവാസികളും scam പിടിയിൽ. സർക്കാർ കാര്യാലത്തിലെ ഇടപാടുകൾ വേഗത്തിലാക്കിത്തരാം എന്ന് പറഞ്ഞാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത്. ഇത്തരത്തിൽ പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന സമയത്താണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. സ്വദേശിയായ സർക്കാർ ജീവനക്കാരനാണ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത്. 5 ദിനാർ വീതമായിരുന്നു ഓരോ ഇടപാടിനും ഇവർ പ്രവാസികളിൽ നിന്നും കൈപ്പറ്റിയിരുന്നത്. പെയ്മെന്റ് ലിങ്കുകൾ ഉപയോഗിച്ച് കൊണ്ടായിരുന്നു സംഘം പണം സ്വീകരിച്ചത്. കുറ്റ കൃത്യത്തിൽ പിടിക്കപ്പെടാതിരിക്കുന്നതിനായിട്ടാണ് ഇത്തരത്തിൽ ഇടപാട് +ക്രമീകരിച്ചിരുന്നത്. പിടിയിലായ പ്രതികളെ 21 ദിവസത്തേക്ക് റിമാന്റ് ചെയ്യുവാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)