pregnancy ക്രൂരത!; പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ഗർഭിണിയെ അയൽവാസി വെടിവച്ചു കൊന്നു
ന്യൂഡൽഹി:അയൽവാസിയുടെ വെടിയേറ്റു ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു pregnancy.ഏപ്രിൽ മൂന്നിന് വെടിയേറ്റ pregnant ഇവർ ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു. ഡൽഹിയിലെ സിരാസ്പൂരിലാണ് സംഭവം. 30കാരിയായ രഞ്ജു എന്ന യുവതിയാണ് മരിച്ചത്. യുവതിയെ വെടിവച്ച ഹരീഷ്, തോക്കിന്റെ ഉടമയായ സുഹൃത്ത് അമിത് എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ഉച്ചത്തിൽ പാട് വച്ചത് എതിർത്തതിനെ തുടർന്നാണ് അയൽവാസിയായ യുവാവ് ഗർഭിണിയെ വെടിവച്ചത്. തന്റെ മകന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഹരീഷ് നടത്തിയ ഡിജെ പാർട്ടിയാണ് സംഭവത്തിലേക്ക് വഴിവെച്ചത്. പാട്ടിന്റെ ശബ്ദം കേട്ട് ബാൽക്കണിയിലേക്ക് വന്ന രഞ്ജു ഹരീഷിനോട് പാട്ടു നിർത്താൻ ആവശ്യപ്പെടു. എന്നാൽ, കോപാകുലനായ ഹരീഷ് തന്റെ സുഹൃത്ത് അമിത്തിന്റെ കയ്യിൽ നിന്നും തോക്ക് വാങ്ങി വെടിയുതിർക്കുകയായിരുന്നു. കഴുത്തിലായിരുന്നു യുവതിക്ക് വെടിയേറ്റത്. അപകടത്തിൽ യുവതിയുടെ ഗർഭം അലസിയിരുന്നു. യുവതിയുടെ നില ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബിഹാർ സ്വദേശികളായ യുവതിയുടെ ഭർത്താവ് ഡൽഹിയിൽ കൂലിവേല ചെയ്യുകയാണ്. ഡൽഹിയിൽ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)