Expat Student തലേ ദിവസംരാത്രി ചർദ്ദിയും ബോധക്ഷയവും; ഹൃദയാഘാതം മൂലം ഗൾഫിൽ 14കാരിയായ പ്രവാസി മലയാളി വിദ്യാർത്ഥിനി മരിച്ചു
മനാമ: ബഹ്റൈനിൽ ഹൃദയാഘാതം മൂലം 14കാരിയായ പ്രവാസി മലയാളി വിദ്യാർത്ഥിനി മരിച്ചു expat student. പത്തനംതിട്ട സ്വദേശിയായ അജി കെ വർഗീസിന്റെയും മഞ്ജു വർഗീസിന്റെയും മകൾ സെറ റേച്ചൽ അജി വർഗീസ് ആണ് മരിച്ചത്. ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് ശേഷം സെറയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. രാത്രി ഛർദിയും ബോധക്ഷയവും ഉണ്ടായി. തുടർന്ന് ഒരു മണിയോടെ ആംബുലൻസിൽ സൽമാനിയ ആശുപത്രിയിൽ എത്തിച്ചു. പ്രമേഹം സംബന്ധമായ അസുഖം മൂലം സംഭവിച്ച ഹൃദയാഘാതമാണ് കുട്ടിയുടെ മരണ കാരണമായതെന്നാണ് വിവരം. ഡയബറ്റിക് കീറ്റോഅസിഡോസിസ് മൂലം സംഭവിച്ച ഹൃദയാഘാതമായിരുന്നു കുട്ടിയുടെ മരണകാരണമെന്നാണ് സെറയ്ക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ട് ബഹ്റൈനിലെ ഏഷ്യൻ സ്കൂൾ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നത്. കുട്ടികളിൽ പാൻക്രിയാസിന്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ മൂലം ഇൻസുലിൻ ഉൽപാദനം കുറയുന്ന ടൈപ്പ് 1 പ്രമേഹമാണ് കാണപ്പെടുന്നത്. ജീവിതകാലം മുഴുവൻ ഇൻസുലിൻ ആവശ്യമായ രോഗാവസ്ഥയാണിതെന്നാണ് വിദഗ്ധർ പറയുന്നത്. ആവശ്യത്തിലേറെ ദാഹവും വിശപ്പും തോന്നുക, കൂടുതലായി മൂത്രമൊഴിക്കുക, പതിവില്ലാതെ ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുക, ക്ഷീണം തോന്നുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)