expat കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി; കുവൈത്തിൽ നടന്ന വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. expat ആലപ്പുഴ കൈനകരി സ്വദേശിയായ ജോസഫ് പുതിയറയാണ് മരിച്ചത്. 58 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 ന്സൗത്ത് സൂറ പാസി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ജോസഫ് മരിച്ചു. കുവൈത്തിലെ ജല വൈദ്യുത മന്ത്രാലയം ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)