കുവൈത്ത് സിറ്റി: കുറഞ്ഞവിലക്ക് സാധനങ്ങൾ വാഗ്ദാനം ചെയ്തെത്തിയ തട്ടിപ്പുകാരന്റെ വലയിൽ വീണ് report scam പ്രവാസി മലയാളിക്ക് പണം നഷ്ടമായി. കുവൈത്തിൽ ഡ്രൈവറായ കാഞ്ഞങ്ങാട് സ്വദേശിയുടെ 80 ദിനാറുമായാണ് തട്ടിപ്പുകാരൻ മുങ്ങിയത്. ഫഹദൽ അഹ്മദിലെ ഖുബ്ബൂസ് ഫാക്ടറിയിൽ ലോഡ് ഇറക്കി വാഹനം പാർക്ക് ചെയ്യവെ അടുത്തെത്തി സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. ഇഖാമ, റേഷൻ സാധനങ്ങൾ, ജോലി, വിസ തുടങ്ങിയ ഏത് കാര്യത്തിനും സമീപിക്കാമെന്നു പറഞ്ഞ് തുടങ്ങിയ ആൾ കുറഞ്ഞ വിലക്ക് ഇവ നൽകാമെന്നും വാഗ്ദാനം ചെയ്തു. സാധനങ്ങൾ ഒന്നും തനിക്ക് വേണ്ടെന്ന് പറഞ്ഞെങ്കിലും തട്ടിപ്പുകാരൻ തഞ്ചത്തിൽ പ്രവാസി മലയാളിയുടെ ഫോൺ നമ്പർ വാങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ പല വാഗ്ദാനങ്ങളും നൽകി ദിവസേന വിളിക്കാൻ തുടങ്ങി. വിപണിയിൽ ഏഴു ദീനാറോളം വിലയുള്ള സാദിയ ചിക്കൻ അഞ്ചു ദീനാറിന് തരാമെന്നു പറഞ്ഞാണ് തട്ടിപ്പുകാരൻ മലയാളിയെ വലയിൽ വീഴ്ത്തിയത്. 80 ദീനാറിന് മറ്റൊരാൾക്കുവേണ്ടി ചിക്കൻ വാങ്ങാമെന്ന് പറഞ്ഞതോടെ ഇദ്ദേഹത്തോട് വാഹനവും പണവുമായി ഇക്വയിലയിലെത്താൻ തട്ടിപ്പുകാരൻ പറഞ്ഞു. തുടർന്ന് പണം കൈപ്പറ്റുകയും അൽപസമയത്തിനകം ബിൽ കൊണ്ടുവന്നു നൽകി ഷോപ്പിൽനിന്ന് ചിക്കൻ വാങ്ങാൻ പറയുകയും ചെയ്തു. ബില്ലുമായി ഷോപ്പിലെത്തിയപ്പോൾ അത്തരം ഒരാളെ അറിയില്ലെന്നും ബിൽ വ്യാജമാണെന്നുമായിരുന്നു മറുപടി. പീന്നീട് അന്വേഷിച്ചെങ്കിലും തട്ടിപ്പുകാരൻ അപ്പോളെക്കും പണവുമായി മുങ്ങിയിരുന്നു. ഇതോടെയാണ് താൻ പറ്റിക്കപ്പെട്ടെന്ന് മലയാളിക്ക് മനസ്സിലായത്. തുടർന്ന് ഇയാളെ വിളിക്കാൻ ശ്രമിച്ചെങ്കിലും തന്റെ നമ്പർ ആയാൾ ബ്ലോക്ക് ചെയ്തെന്നും മറ്റു നമ്പറിൽനിന്ന് വിളിക്കുമ്പോൾ എടുക്കുന്നില്ലെന്നും പണം നഷ്ടപ്പെട്ടയാൾ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR