Posted By user Posted On

kuwait universityകുവൈത്ത് സർവ്വകലാശാല കെട്ടിടത്തിന്റെ പടിക്കെട്ടിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

കുവൈത്ത് സിറ്റി; കുവൈത്ത് സർവ്വകലാശാല കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക് kuwait university. ഷുവൈക്ക് ക്യാമ്പസിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പടിക്കെട്ടിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് വീണത്. നിലവിൽ കുട്ടി അപകട നില തരണം ചെയ്തെന്നും ആരോ​ഗ്യ നില മെച്ചപ്പെട്ടെന്നും കുവൈത്ത് യൂണിവേഴ്സിറ്റി ആക്ടിം​ഗ് സെക്രട്ടറി ജനറലും യൂണിവേഴ്സിറ്റിയുടെ ഔദ്യോ​ഗിക വക്താവുമായ പ്രൊഫ. ഡോ. അൽ ​ദഫ്രി വ്യക്തമാക്കി. കുട്ടി കെട്ടിടത്തിൽ നിന്ന് വീഴാനുണ്ടായ കാരണം കണ്ടെത്തുന്നതിനായി സർവ്വകലാശാല അന്വേഷണം നടത്തും, യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ കുട്ടിയുടെ ആരോ​ഗ്യ നില വിലയിരുത്തുന്നുണ്ടെന്നും അവർക്ക് മികച്ച ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *