visa fraud കുവൈത്തിൽ വ്യാജ കമ്പനികളുടെ പേരിൽ വിസ തട്ടിപ്പ്; വഞ്ചിക്കപ്പെട്ടത് നല്ല ജീവതം സ്വപ്നം കണ്ട് രാജ്യത്തെത്തിയ നിരവധി മലയാളികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ കമ്പനികളുടെ പേരിൽ വിസ തട്ടിപ്പ് വ്യാപകമാകുന്നു. നല്ല ജീവതം സ്വപ്നം visa fraud കണ്ട് രാജ്യത്തെത്തിയത നിരവധി പേരാണ് ഈ തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ട് വഞ്ചിതരായത്. വൻ തുക നൽകിയാണ് പലരും ഇത്തരം തട്ടിപ്പുകാരിൽ നിന്ന് വിസ വാങ്ങിക്കുന്നത്. എന്നാൽ ഇവർ നൽകിയ പണം നഷ്ടപ്പെട്ടും ജോലി ഇല്ലാതെയും തിരിച്ചുപോകേണ്ടിവരുകയാണ്. കർശന നടപടികളും കോവിഡ് പ്രതിസന്ധിയും കാരണം രാജ്യത്ത് വിസ കച്ചവടവും തട്ടിപ്പും കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇത് വീണ്ടും സജീവമായിത്തുടങ്ങിയിരുക്കുകയാണ്. സ്വകാര്യ കമ്പനി നൽകിയ വിസയിൽ കുവൈത്തിലെത്തിയ പത്തോളം മലയാളികളാണ് വഞ്ചിതരായി അടുത്തിടെ നാട്ടിലേക്ക് തന്നെ പോയത്. കുവൈത്തിലുള്ള സുഹൃത്ത് വഴിയാണ് ഇവരെല്ലാം വിസ ഒപ്പിച്ചത്. നാട്ടിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഇവർ കുവൈത്തിലേക്ക് വിമാനം കയറിയത്. വിസ കിട്ടാനായി ഓരോരുത്തരും 1600 ദിനാർ വീതം നൽകുകയും ചെയ്തു. കുവൈത്തിൽ എത്തി ഫിംഗർ എടുക്കലും, മെഡിക്കലും കഴിഞ്ഞാണ് തട്ടിപ്പിന് ഇരയായ വിവരം ഇവർ അറിഞ്ഞത്. രണ്ടുമാസത്തോളമായിട്ടും വിസ അടിക്കാത്തതോടെ ഇവർ പെട്ടു. പിന്നീട് സുഹൃത്ത് വഴി ഏജന്റിനെ കാണാൻ ശ്രമിച്ചെങ്കിലും അയാൾ അപ്പോളേക്കും മുങ്ങിയിരുന്നു. പിന്നീട് രാജ്യത്ത് തങ്ങാനുള്ള സമയപരിധി കൂടി കഴിഞ്ഞതോടെ എല്ലാവരും നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. പേരിനുമാത്രമുള്ള കമ്പനികൾ വഴിയാണ് തട്ടിപ്പുകൾ നടക്കുന്നത്. വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നത്. സ്ഥാപനം തുടങ്ങുന്നതായി രേഖകൾ കാണിച്ച് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുകയാണ് ഇവരുടെ ആദ്യ ജോലി. തുടർന്ന് ഈ സ്ഥാപനത്തിന്റെ പേരിൽ വിസ തട്ടിപ്പ് നടത്തും. ഈ വിസകളിൽ കുവൈത്തിൽ എത്തിയ ശേഷം മറ്റു ജോലികളിലേക്ക് മാറാമെന്നും ഉറപ്പു നൽകുകയും ചെയ്യും.എന്നാൽ, തൊഴിലാളികൾ എത്തിമ്പോഴേക്കും തട്ടിപ്പുകാർ സ്ഥാപനം പൂട്ടി മുങ്ങിയിട്ടുണ്ടാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)