Posted By user Posted On

beggarകുവൈത്തിൽ ഭിക്ഷാടനം നടത്തിയ 17 പ്രവാസികൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഭിക്ഷാടനം നടത്തിയ 17 പ്രവാസികൾ അറസ്റ്റിൽ. ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആണ് ഇക്കാര്യം അറിയിച്ചത്. റ​മ​ദാ​നി​ൽ യാ​ച​ന വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർന്ന് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ക​ർശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. റ​മ​ദാ​ൻ തു​ട​ക്കം മു​ത​ൽ പ​ള്ളി​ക​ൾ, ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ സു​ര​ക്ഷാ​വി​ഭാ​ഗം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ഭി​ക്ഷാ​ട​നം ക​ണ്ടാ​ൽ 97288211, 97288200, 25582581, 25582582 ന​മ്പ​റു​ക​ളി​ലോ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112 അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. റ​മ​ദാ​നി​ൽ സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക തൊ​ഴി​ൽ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് അ​നു​മ​തി ക​ര​സ്​​ഥ​മാ​ക്കി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കാ​ണ് പ​ണം പി​രി​ക്കാ​ൻ അ​നു​മ​തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് പ​ണം​പി​രി​ക്കു​ന്ന​വ​ർ മ​ന്ത്രാ​ല​യ​ത്തി​ൻറെ സ​മ്മ​ത​പ​ത്ര​വും ചാ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർഡും പ്ര​ദ​ർശി​പ്പി​ക്ക​ണം. ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ഓ​ൺ​ലൈ​ൻ, ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ, കെ.​നെ​റ്റ് സം​വി​ധാ​നം എ​ന്നി​വ വ​ഴി​യാ​ണ് സം​ഭാ​വ​ന ന​ൽകേ​ണ്ട​ത്. വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ക​റ​ൻ​സി​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *