Posted By user Posted On

feesകുവൈത്തിൽ അടുത്ത അധ്യയന വർഷത്തെ ഫീസ് വർദ്ധനവ്; മാർ​ഗ നിർദേശവുമായി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി :കുവൈത്തിൽ 2023-2024 അധ്യയന വർഷത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ fees ഫീസ് വർദ്ധനവ് അനുവദിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുതിയ മാർ​ഗ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളിൽ പ്രവേശനം അനുവദിക്കണമെങ്കിൽ വിദ്യാർത്ഥികൾക്ക് സാധുവായ താമസരേഖ ഉണ്ടായിരിക്കണം. വിദ്യാർത്ഥികൾക്ക് പുതുതായി പ്രവേശനം നൽകണമെങ്കിൽ ലൈസൻസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഒന്നും രണ്ടും റൗണ്ടിൽ പരാജയപ്പെട്ട വിദ്യാർത്ഥികളെ വീണ്ടും രജിസ്റ്റർ ചെയ്യാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണ്. കെ . ജി. ക്ളാസുകളിലേക്കുള്ള പ്രവേശനത്തിന് ഏറ്റവും കുറഞ്ഞ പ്രായ പരിധി 3 വയസ്സും 6 മാസവും യു.കെ . ജി. ക്ളാസുകളിലേക്ക് 4 വയസ്സും 6 മാസവുമാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായ പരിധി 5 വയസ്സും 6 മാസവും പൂർത്തിയായിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *