Posted By user Posted On

rain കുവൈത്തിൽ നാളെ ഉച്ചവരെ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി; കുവൈത്തിൽ നാളെ ഉച്ചവരെ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി rain കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നൽ ഉണ്ടാകാനും സാധ്യതയുണ്ട്. 60 കിലോമീറ്ററിൽ കൂടുതൽ വേ​ഗതയുള്ള കാറ്റ് വീശിയേക്കും. ഇത് പൊടിപടലങ്ങൾ ഉണ്ടാകാൻ കാരണമാകും. ഇക്കാരണത്താൽ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. കടൽ തിരമാലകൾ 7 അടിയിൽ കൂടുതൽ ഉയരാനും സാധ്യതയുണ്ട്. അസ്ഥിരമായ കാലാവസ്ഥയിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *