Posted By user Posted On

hajjഹ​ജ്ജ് ക്വോ​ട്ട വ​ർ​ധി​പ്പി​ക്കണമെന്ന ആവശ്യവുമായി കുവൈത്ത്; ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നൽ‍കി

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് ക്വോ​ട്ട വ​ർ​ധി​പ്പി​ക്കണമെന്ന ആവശ്യവുമായി കുവൈത്ത് സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി hajj​. ഉം​റ​യും ഹ​ജ്ജും നി​ർ​വ​ഹി​ക്കാ​ൻ ബി​ദൂ​നി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണം എ​ന്ന അ​പേ​ക്ഷ​യും സമർപ്പിച്ചിട്ടുണ്ട്. എ​ൻ​ഡോ​വ്‌​മെ​ന്റ്, ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ലെ ഹ​ജ്ജ്, ഉം​റ കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​ത്താം അ​ൽ മു​സൈ​ൻ ആണ് ഇക്കാര്യം അറിയിച്ചത്. 8,000 ഹജ്ജ് ക്വാട്ടയാണ് ഇക്കുറി കുവൈത്തിന് അനുവദിച്ചത്. എന്നാൽ ഓ​ൺ​ലൈ​ൻ വ​ഴി 40000ത്തോ​ളം അ​പേ​ക്ഷ​ക​ൾ ലഭിക്കുകയും ചെയ്തു. കുവൈത്തിന്റെ അപേക്ഷ സൗ​ദി അ​ധി​കൃ​ത​ർ ഈ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാണ് വിവരം. കു​വൈ​ത്തി​ൽ ഈ ​വ​ർ​ഷം സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം പ്ര​വാ​സി​ക​ൾ​ക്കും ഹ​ജ്ജി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. ജ​നു​വ​രി 28 ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി 29നാണ് അവസാനിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *