കുവൈത്തിൽ ഇറക്കുമതി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനി പുതിയ നിയമം; നിർദേശങ്ങൾ ഇങ്ങനെ
കുവൈത്ത് സിറ്റി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പഴയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ നിയമം വരുന്നു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ നടപടിക്രമങ്ങൾ കര-കടല്‍ അതിര്ത്തികളില്നിന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നുവൈസീബ് അതിര്‍ത്തിയില്‍ ഇതുസംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അധികൃതര്‍ക്ക് നിർദേശം നല്കി.
സാൽമിയിലും ഷുവൈഖ് തുറമുഖത്തും രണ്ടു മാസത്തിനുള്ളിൽ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശൈഖ് തലാൽ ഉത്തരവിട്ടു. രാജ്യത്തെ നിരത്തുകളിലൂടെ ഓടുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)