Posted By user Posted On

fever കുവൈത്തിൽ പകർച്ചപ്പനി പകരുന്നു; നിരവധി പേർ ചികിത്സ തേടി

കുവൈത്ത് സിറ്റി : കുവൈത്തിൽ പകർച്ചപ്പനി ബാധിച്ച് നിരവധി പേർ ചികിത്സ തേടി. സീസണൽ ഇൻഫ്ലുവൻസ കാരണം fever ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്തെ ആരോഗ്യ സാഹചര്യം സുസ്ഥിരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ പനി ബാധിച്ച് എത്തുന്ന പലർക്കും കൊറോണക്ക് സമാനമായ രോഗ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. കാലാവസ്ഥ വ്യതിയാനം, ഋതുഭേദങ്ങൾ, മുതലായ കാരണങ്ങളാലാണ് സീസണൽ ഇൻഫ്ലുവൻസ രോഗ ബാധ വ്യാപിക്കാനുള്ള പ്രധാന കാരണം. വീടുകളിലോ ജോലിസ്ഥലത്തോ വാഹനങ്ങൾക്കകത്തോ എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരുമായി ഇടയ്ക്കിടെ സമ്പർക്കം പുലർത്തുന്നതും രോ​ഗ പകരാൻ കാരണമാകുന്നതാണ്. 6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും , 65 വയസ്സിനു മുകളിൽ പ്രായമായവർ , ഗർഭിണികൾ, ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ മുതലായവരും ഇൻഫ്ലുവൻസ പ്രതിരോധ വാക്സിനുകൾ സ്വീകരിക്കേണ്ടതുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *