online ഓൺലൈൻ തട്ടിപ്പിൽ വീഴല്ലേ: ജാഗ്രത നിർദേശവുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായും online തട്ടിപ്പിൽ പെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓൺലൈൻ ഇടപാടുകൾ നടത്തുന്ന സ്വദേശികളും പ്രവാസികളുമടക്കമുള്ളവർ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും മൊബൈൽ ഫോണിൽ വിളിച്ചും വാട്സ് ആപ് സന്ദേശങ്ങൾ വഴിയും ലഭിക്കുന്ന വ്യാജ പേമെൻറ് ലിങ്കുകളോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. അക്കൗണ്ടുകൾ വേണ്ടത്ര സുരക്ഷിതമല്ലെങ്കിൽ ഫോണിൽനിന്ന് ഹാക്കർമാർക്ക് വിവരങ്ങൾ എളുപ്പത്തിൽ ചോർത്താൻ സാധിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. സംശയാസ്പദ അഭ്യർഥനകൾ കണ്ടെത്തിയാൽ ഉടൻ ബാങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് പ്രധാനമായും തട്ടിപ്പിൽ ഇരകളാകുന്നത്. വ്യക്തിഗതവിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ വെളിപ്പെടുത്തരുതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)