international drivers licenseപ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങി അനധികൃതമായി ഡ്രൈവിംഗ് ലൈസൻസുകൾ നൽകി; കുവൈത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ ശിക്ഷ വിധിച്ച് കോടതി
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളിൽ നിന്ന് പണം വാങ്ങി അനധികൃതമായി international drivers license ഡ്രൈവിംഗ് ലൈസൻസുകൾ നൽകിയ കേസിൽ ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് കോടതി. ഗതാഗത വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഡ്രൈവിംഗ് ലൈസൻസുകൾ ലഭിക്കാൻ അർഹരല്ലാത്ത പ്രവാസികളിൽ നിന്നാണ് പ്രതി പണം കൈപ്പറ്റിയ ശേഷം അനധികൃതമായി ലൈസൻസുകൾ നൽകിയത്. കേണൽ റാങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രതി. ഇയാൾക്ക് 8 വർഷത്തെ കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കേസിൽ ഉൾപ്പെട്ട പ്രവാസികളായ എട്ട് പേർക്ക് 4 മുതൽ ആറ് വർഷം വരെയുള്ള തടവ് ശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ എല്ലാവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. കൂടാതെ പ്രതികൾ എല്ലാവരും ഇരുപതിനായിരം ദിനാർ വീതം പിഴ അടക്കണമെന്നും കോടതി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)