flightവിമാനത്തിൽ ഉറക്കത്തിനിടെ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചു; ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ കേസ്
ദില്ലി: വിമാനത്തിൽ സഹയാത്രികന്റെ മേൽ വിദ്യാർത്ഥി മൂത്രമൊഴിച്ചു. ന്യൂയോർക്ക്–ഡൽഹി flight അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. 21-കാരനായ ഇന്ത്യൻ വിദ്യാർഥി ആര്യ വോറയാണ് അടുത്തിരിക്കുന്നയാളുടെ മേൽ മൂത്രമൊഴിച്ചത്. യു.എസ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണിയാൾ എന്നാണ് വിവരം. വെള്ളിയാഴ്ച്ച രാത്രിയാണ് ന്യൂയോർക്കിൽ നിന്ന് വിമാനം പുറപ്പെട്ടത്. ശനിയാഴ്ച്ച രാത്രി പത്തോടു കൂടിയാണ് വിമാനം ദില്ലിയിൽ എത്തേണ്ടിയിരുന്നത്. വിമാനം ഇറങ്ങുന്നതിന് മുമ്പാണ് സംഭവം. ഈ വിദ്യാർത്ഥി മദ്യപിച്ചിരുന്നതായി എയർലൈൻസ് ജീവനക്കാർ പറയുന്നു. അപമര്യാദയായുള്ള പെരുമാറ്റത്തെ തുടർന്ന് വിദ്യാർഥിക്ക് അമേരിക്കൻ എയർലൈൻസ് വിലക്കേർപ്പെടുത്തി. ഉറക്കത്തിൽ വിദ്യാർത്ഥി മൂത്രമൊഴിക്കുകയായിരുന്നുവെന്നും, സഹയാത്രികന്റെ മേൽ വീഴുകയുമായിരുന്നു എന്നുമാണ് എയർലൈൻസ് ജീവനക്കാർ നൽകുന്ന വിവരം. എന്നാൽ യാത്രക്കാരൻ ഇത് ജീവനക്കാരെ അറിയിച്ചു. വിമാനം നിലത്തിറങ്ങിയ ഉടൻ സിഐഎസ്എഫ് ജവാൻമാർ വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് യാത്രയ്ക്കിടയിൽ ഉണ്ടായതെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. തനിക്ക് പരാതിയില്ലെന്നും പേര് വെളിപ്പെടുത്തരുതെന്നും മൂത്രം വീണ യാത്രക്കാരൻ പറഞ്ഞതായി ഡൽഹി പൊലീസ് വ്യക്തമാക്കി. എന്നാൽ വിമാനം അധികൃതർ വിഷയം ഗൗരവത്തിലെടുക്കുകയും വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറെ വിവരമറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിദ്യാർഥിയെ ഡൽഹി പോലീസിന് കൈമാറി. സിവിൽ ഏവിയേഷൻ നിയമമനുസരിച്ച് യാത്രക്കാരന്റെ മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിക്ക് അയാൾ വിധേയനാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)