flightആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് വിമാനം; യാത്രക്കാരന് ദാരുണാന്ത്യം
വാഷിങ്ടൺ: പറക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അമിതമായ കുലുക്കത്തെ flight തുടർന്ന് യാത്രക്കാരൻ മരിച്ചു. യു.എസിൽ ആണ് അതിദാരുണമായ സംഭവം നടന്നത്. ബോംബാർഡിയർ എക്സിക്യൂട്ടീവ് ജെറ്റ് ആണ് ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞത്. ഇതേ തുടർന്ന് കണറ്റിക്കട്ടിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ന്യൂ ഇംഗ്ലണ്ടിന് മുകളിലെത്തിയപ്പോഴായിരുന്നു ജെറ്റ് ആകാശച്ചുഴിയിൽ അകപ്പെട്ടത്. അഞ്ച് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിനുണ്ടാകുന്ന കുലുക്കംമൂലം യാത്രക്കാരുടെ ജീവൻ അപകടത്തിലാകുന്നത് അത്യപൂർവസംഭവമായാണ് കണക്കാക്കുന്നത്. അന്തരീക്ഷത്തിലെ വായുപ്രവാഹത്തിന്റെ അസ്ഥിരത മൂലമാണ് വിമാനത്തിൽ കുലുക്കമുണ്ടാകുന്നത്. വിമാനയാത്രയിലെ സുരക്ഷാഉപാധികൾ മുമ്പത്തേക്കാളേറെ പുരോഗമിച്ചിട്ടുണ്ട്. അതിനാൽത്തന്നെ മരണം സംഭവിക്കുന്നത് അപൂർവമാണ്. മിസ്സോറിയിലെ കാൻസാസ് ആസ്ഥാനമായ കോണെക്‌സോൺ എന്ന കമ്പനിയുടേതാണ് വിമാനം. സംഭവത്തിൽ ക്രൂ അംഗങ്ങളെ കണക്ടികട്ട് പൊലീസ് ചോദ്യം ചെയ്തു. മരിച്ച യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വിമാനത്തിന്റെ കോക്പിറ്റ് വോയിസും ഡാറ്റ റെക്കോർഡുകളും പരിശോധനയ്ക്കായി നാഷണൽ ട്രാൻസ്പോർടേഷൻ സേഫ്റ്റി ബോർഡ് ശേഖരിച്ചു. രണ്ടോ മൂന്നോ ആഴ്ചക്കിടെ പ്രാഥമിക റിപ്പോർട്ട് ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)