കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സൂഖ് അൽ ശർഖ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടെ ലൈസൻസുകളും വാണിജ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. സൂഖ് അൽ ശർഖിന്റെ നിലവിലെ നടത്തിപ്പുകാരായ നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനിയും വിവിധ സർക്കാർ ഏജൻസികളും തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് തീരുമാനം. രണ്ട് ദിവസമായി ഇവിടെ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രാലയം കടുത്ത തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് സൂഖ് ഷാർഖിലെ എല്ലാ സ്ഥാപനങ്ങളുടെയും വാടകക്കാർക്ക് വാണിജ്യ മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട് . ” ഉടമസ്ഥതയിൽ മാറ്റം വന്നത് കാരണം സൂഖ് ഷാർക്കിലെ എല്ലാ വാണിജ്യ ലൈസൻസുകളും താൽക്കാലികമായി റദ്ധാക്കിയതായി അറിയിക്കുന്നു. അതിനാൽ, ദയവായി വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെടുക ” എന്നാണ് കരാറുകാർക്ക് അയച്ച അറിയിപ്പിൽ പറയുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ജോലി ചെയ്യുന്ന ഒട്ടനേകം സ്ഥാപനങ്ങളാണ് സൂഖ് അൽ ശർഖിൽ പ്രവർത്തിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB