phd കുവൈത്തിൽ ഡോക്ടറേറ്റ് വിവാദം; ഡിഗ്രി ഇല്ലെങ്കിലും പേരിന് മുന്നിൽ ഡോക്ടർ
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഡോക്ടറേറ്റിന്റ പേരിൽ വിവാദം മുറുകുന്നു. പാർലമെന്ററി phd വിദ്യാഭ്യാസ, സാംസ്‌കാരിക, മാർഗനിർദേശ കാര്യ സമിതി ചെയർമാൻ എം.പി ഹമദ് അൽ മത്വറും കുവൈത്ത് സൊസൈറ്റി ഫോർ ക്വാളിറ്റി എജ്യുക്കേഷൻ (കെഎസ്‌ക്യുഇ) വൈസ് ചെയർമാനും സെക്രട്ടറിയുമായ ഹാഷിം അൽ രിഫായിയും തമ്മിലാണ് ഡോക്ടറേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നടക്കുന്നത്. സ്വന്തം പേരിനോടൊപ്പം ബിരുദം പൂർത്തിയാക്കുക പോലും ചെയ്യാത്ത ചിലർ ഡോക്ടർ എന്ന വാൽ പേറി നടക്കുന്നുണ്ടെന്നും ഇത്തരക്കാരെ താൻ നിരീക്ഷിക്കുന്നുണ്ടെന്നുമാണ് കുവൈത്ത് സൊസൈറ്റി ഫോർ ക്വാളിറ്റി എജ്യുക്കേഷൻ (കെഎസ്‌ക്യുഇ) വൈസ് ചെയർമാനും സെക്രട്ടറിയുമായ ഹാഷിം അൽ രിഫായി പറഞ്ഞത്. ഇത് സംബന്ധിച്ച് അദ്ദേഹം ട്വിറ്ററിൽ ഒരു കുറിപ്പും പ്രസിദ്ധീകരിച്ചിരുന്നു. ഇത് ചൂണ്ടി കാട്ടിയാണ് രസ തന്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദധാരി കൂടിയായ പാർലമെന്റ് അംഗം അഹമ്മദ് മത്വർ റിഫായിക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കുവൈത്ത് സൊസൈറ്റി ഫോർ ക്വാളിറ്റി എഡ്യുക്കേഷനിൽ റിഫായിയുടെ നിയമനവുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 3-ന് കുവൈത്ത് ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രി സഭാ തീരുമാനത്തിൽ രിഫായിയുടെ പേരിനു മുന്നിൽ ഡോക്ടർ എന്ന വിശേഷണം ചേർത്തിരുന്നതായി മത്വർ ചൂണ്ടി കാട്ടി. അതോടൊപ്പം തന്നെ പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷനുമായി (PAAET) രിഫായി ഒപ്പുവെച്ച കരാറുകളിലും തന്റെ പേരിനു മുന്നിൽ ഡോക്ടർ എന്ന വിശേഷണം ചേർത്തിരുന്നതായും പാർലമെന്റ് അംഗം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)