കുവൈത്തിൽ സംഘർഷത്തിലേർപ്പെട്ട നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ സംഘർഷത്തിൽ ഏർപ്പെട്ട എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ മേഖലയിൽ രണ്ട് ജോർദാൻ കുടുംബങ്ങൾ തമ്മിൽ വഴക്കുണ്ടാവുകയും ഇവർ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷത്തിൽ ഏർപ്പെട്ടവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. അതോടൊപ്പം തന്നെ, അഹമ്മദി പ്രദേശത്തെ തെരുവുകളിൽ ധാരാളം യുവാക്കൾ തടിച്ചുകൂടി റോഡ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കി സം​ഘർഷത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തതായും അധികാരികൾ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *