visa appവ്യാജ എൻട്രികൾക്കും തട്ടിപ്പുകൾക്കും വിട; കുവൈത്തിൽ വരുന്നു വിസ ആപ്പ്
കുവൈത്ത് സിറ്റി; കുവൈറ്റ് വിസ ആപ്പ് ഉടൻ പുറത്തിറക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വ്യാജ എൻട്രികൾ visa app , വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പുകൾ എന്നിവ അവസാനിപ്പിക്കുക, തൊഴിലാളിയുടെ സ്മാർട്ട് ഐഡന്റിറ്റി മൈ അപ്ലിക്കേഷനിൽ ഉൾപ്പെടുത്തുക, കുവൈറ്റി കുടുംബങ്ങളെ സംരക്ഷിക്കുക, റെസിഡൻസി വ്യാപാരത്തെ ചെറുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ പുതിയ ആപ്പ് വരുന്നത്. ആപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെന്ററാണ് അറിയിച്ചത്. ക്രിമിനൽ പശ്ചാത്തലം ഉള്ളവരുടെയും പകർച്ചവ്യാധികൾ വ്യാപിച്ചവരുടെയും പ്രവേശനം പരിമിതപ്പെടുത്തുക എന്നതും ആപ്പ് പുറത്തിറക്കുന്നതിന്റെ മറ്റൊരു ഉദ്ദേശം. ഇത് വഴി രാജ്യത്തേക്ക് പുതുതായി വരുന്ന തൊഴിലാളികൾക്ക് വിമാനത്തിൽ കയറുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും മുമ്പായി തന്നെ എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ സാധിക്കും. ഇത് വഴി സ്വദേശി വീടുകളിൽ വിവിധ വിദഗ്ദ ജോലികൾക്കായി പോകുന്ന തൊഴിലാളികളുടെ പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട നൈപുണ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ വീട്ടുടമക്ക് കാണാൻ സാധിക്കും. ആഭ്യന്തരമന്ത്രി അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള ഡെമോഗ്രാഫിക്സ് ആൻഡ് ലേബർ മാർക്കറ്റ് ഡെവലപ്മെൻറ് എന്ന സമിതിയാണ് ആപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. മാനവ ശേഷി പൊതു സമിതി അധികൃതരുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുക.
കുവൈറ്റ് സിറ്റി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കി. വിസ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാകും. കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ ആപ്പിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള ഡെമോഗ്രാഫിക്സ് ആൻഡ് ലേബർ മാർക്കറ്റ് ഡെവലപ്മെൻറ് സമിതിയാണ്…
കുടുംബ വിസ ലഭിക്കുന്നതിനായി ഇനിമുതൽ കുവൈറ്റിൽ സഹേൽ ആപ്പ് വഴി ഫീസ് അടയ്ക്കാൻ സൗകര്യം. ആളുകൾക്ക് കൂടുതൽ സഹായകമാവുന്ന ഈ സംവിധാനം നിലവിൽ വന്നതായി സർക്കാർ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനായ സഹേലിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസേം വ്യക്തമാക്കി. സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാം ആൻഡ്രോയിഡ്-https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US ഐഫോൺ-https://apps.apple.com/jo/app/sahel-%D8%B3%D9%87%D9%84/id1581727068 ഇതുകൂടാതെ അനുവദിച്ചതിലും അധികം ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിന് ഫീസ് അടയ്ക്കുന്നതിനുള്ള സേവനവും സഹേൽ ആപ്പിൽ പുതുതായി ചേർത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.…
കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറെ പ്രയോജനകരമാകുന്ന ആപ്പാണ് കുവൈറ്റ് ഡിജിറ്റൽ ഐ.ഡി.ഈ ആപ്പ് വഴി കുവൈറ്റ് സ്റ്റേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ ഐഡി ആപ്പ് വഴി ലഭിക്കുന്നു. സിവിൽ ഐഡി നമ്പർ, സീരിയൽ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ നൽകി ആപ്പ് എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തിരിച്ചറിയൽ രേഖയായും, സർക്കാർ ഇ - സേവനങ്ങൾ, ലൈസൻസ് പുതുക്കൽ, സിഗ്നേച്ചർ വെരിഫിക്കേഷൻ എന്നിവയ്ക്കും ആപ്പ് ഉപയോഗിക്കാവുന്നതാണ്.…
Comments (0)