Posted By user Posted On

cowin vaccineകുവൈത്തിൽ നാളെ മുതൽ കൊവിഡ് നാലാം ഡോസ് ബൂസ്റ്റർ വാക്സിൻ വിതരണം; വാക്സിനേഷൻ കേന്ദ്രങ്ങൾ വിശദമായി അറിയാം

കുവൈത്ത് സിറ്റി : കൊവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി കുവൈത്ത്. ഇതിന്റെ ഭാ​ഗമായി cowin vaccine നാലാം ഡോസ് ബൂസ്റ്റർ വാക്സിനേഷൻ വിതരണം ഫെബ്രുവരി 1 ബുധനാഴ്ച മുതൽ ആരംഭിക്കും. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള 16 കേന്ദ്രങ്ങളിൽ വാക്സിനേഷൻ വിതരണം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വാക്സിൻ വിതരണത്തിന്റെ മുന്നോടിയായി ഇന്ന് ( ചൊവ്വ ) ആരോഗ്യ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും. 12 നും 18 നും ഇടയിൽ പ്രായമുള്ളവരുടെ ബൂസ്റ്റർ ഡോസ്‌ വാക്സിനേഷനും 5 വയസും അതിന് മുകളിൽ പ്രായമായവരുടെ ഒന്നും രണ്ടും ഡോസുകളും വെസ്റ്റ് മിഷ്‌റെഫിലെ അബ്ദുൽ റഹ്മാൻ അൽ സെയ്ദ് ഹെൽത്ത് സെന്ററിൽ നിന്നാണ് വിതരണം ചെയ്യുക. കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് കുത്തി വെപ്പ് കാലാനുസൃതമായി വാർഷിക അടിസ്ഥാനത്തിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് വാക്സീൻ ആദ്യഘട്ടത്തിൽ ലഭ്യമാകുന്ന കേന്ദ്രങ്ങൾ.

കാപിറ്റൽ ഗവർണറേറ്റ് : ഷെയ്ഖ ഫത്തൂഹ് സൽമാൻ അൽ-സബ ഹെൽത്ത് സെന്റർ (ഷാമിയ),ജാസിം അൽ-വാസാൻ ഹെൽത്ത് സെന്റർ (മൻസൂരിയ ) ജാബർ അൽ-അഹമ്മദ് ഹെൽത്ത് സെന്റർ.

ഹവല്ലി ഗവർണറേറ്റ് : സൽവ സ്പെഷ്യലിസ്റ്റ് ഹെൽത്ത് സെന്റർ, മഹ്മൂദ് ഹാജി ഹൈദർ ഹെൽത്ത് സെന്റർ, റുമൈതിയ സ്പെഷ്യലിസ്റ്റ് സെന്റർ.

ഫർവാനിയ ഗവർണറേറ്റ് : അൽഒമരിയ, അബ്ദുല്ല അൽ-മുബാറക്, അൽ-അൻദലൂസ് ഹെൽത്ത് സെന്റർ.

അഹമ്മദി ഗവര്ണറേറ്റ് : ജാസിം അൽ-വസാൻ ഹെൽത്ത് സെന്റർ, ഫഹാഹീൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് സെന്റർ ഫിന്താസ് ഹെൽത്ത് സെന്റർ.

മുബാറക് അൽ-കബീർ ഗവർണറേറ്റ് : അൽ-അദാൻ സ്പെഷ്യലിസ്റ്റ് സെന്റർ.

ജഹ്റ ഗവർണറേറ്റ് : അൽ നയീം , അൽ-ഒയൂൺ, സ’ അദ് അൽ-അബ്ദുള്ള ഹെൽത്ത് സെന്ററർ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *