കുവൈത്ത് സിറ്റി; കുവൈത്തിൽ നിന്ന് അയ്യായിരത്തോളം പേർ ഹജ്ജ് സേവനത്തിനായി arafat day ഓൺലൈനായി രജിസ്റ്റർ ചെയ്തു. രജിസ്‌ട്രേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് ഇത്രയധികം പേർ രജിസ്റ്റർ ചെയ്തത്. ജനുവരി 29 ഞായറാഴ്ച മുതലാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. രജിസ്‌ട്രേഷൻ ഫെബ്രുവരി 28-ന് അവസാനിക്കും. കുവൈറ്റിൽ നിന്ന് ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരും പ്രവാസികളും ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പിന്റെ http://hajj-register.awqaf.gov.kw എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടത്. പ്ലാറ്റ്‌ഫോമിൽ രജിസ്‌ട്രേഷൻ സ്വീകരിച്ചാൽ, അപേക്ഷിച്ചവർക്ക് കാരവാനുകളുടെ പേരുകൾ, വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ, ചെലവ് എന്നിവ ഉൾപ്പെടെയുള്ള പൂർണ്ണമായ വിശദാംശങ്ങളടങ്ങിയ സന്ദേശങ്ങൾ ലഭിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg