americanexpress travel കുവൈറ്റിലെ ട്രാവൽ, ടൂറിസം വരുമാനത്തിൽ 338 ശതമാനം വർധന
കുവൈത്ത് സിറ്റി; കുവൈറ്റിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ 2022ൽ ഏകദേശം americanexpress travel 75 ശതമാനം വർധനയുണ്ടായി റിപ്പോർട്ട്. കുവൈറ്റിലെ ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകളുടെ വരുമാനം കഴിഞ്ഞ വർഷം 338 ശതമാനം വർധിച്ച് 276.7 ദശലക്ഷം ദിനാറായി. എന്നാലും കൊറോണ പ്രതിസന്ധി ടൂറിസം മേഖലയെ ബാധിക്കുന്നതിന് മുൻപ് വരുമാനം 308.18 ദശലക്ഷം ദിനാറിലെത്തിയിരുന്നു. നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 2019 ലെ വരുമാനത്തേക്കാൾ 10 ശതമാനം കുറവാണ് നിലവിലെ വരുമാനം. ദീർഘനാളത്തെ തടസ്സങ്ങൾക്ക് ശേഷം യാത്ര ചെയ്യാനുള്ള പൗരന്മാർക്കും താമസക്കാർക്കും വർദ്ധിച്ചുവരുന്ന താൽപ്പര്യമാണ് ഈ മേഖലയുടെ വരുമാനം വർധിക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ദേശീയ അവധി ദിവസങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ് തുർക്കി, ദുബായ്, കെയ്‌റോ എന്നിവിടങ്ങളിലേക്ക് യാത്രകൾ ഉണ്ടാകുമെന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)