weather stationകുവൈത്ത് കൊടും തണുപ്പിലേക്ക്; ജാഗ്രത നിർദേശവുമായി വിദഗ്ധർ
കുവൈത്തിൽ ഈ ആഴ്ച കൊടും തണുപ്പ് അനുഭവപ്പെടുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ weather station അദെൽ അൽ-സഅദൂൻ പറഞ്ഞു. ഷാബ് സീസണിനുള്ളിൽ വരുന്ന അൽ-അസ്രാഖ് തണുപ്പ് കാലത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും ഇത് ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ദിവസമായി കണക്കാക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. അൽ-അസ്‌റാഖിലെ തണുപ്പ് സാധാരണയായി ജനുവരി 24 ന് തുടങ്ങി ജനുവരി 31 വരെ എട്ട് ദിവസം നീണ്ടുനിൽക്കുമെന്നും അൽ-സഅദൂൻ പറഞ്ഞു, ഇത് സൂചിപ്പിക്കുന്നത് (അൽ-അസ്‌റാഖ്) കടുത്ത തണുപ്പാണ്, തണുപ്പിന്റെ കാഠിന്യം കാരണം ഈ സമയത്ത് മുഖവും കൈകാലുകളും നീലയായി മാറും. അതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിലും മരുഭൂമികളിലും കൃഷിയിടങ്ങളിലും രാത്രികാലങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)