Posted By user Posted On

balticകുവൈത്തിലെ ഉൾക്കടലിൽ വീണ്ടും കൊലയാളി തിമിം​ഗലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്ത് ഉൾക്കടലിൽ വീണ്ടും കൊലയാളി തിമിം​ഗലങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് baltic. ഖറൂഹ് ദ്വീപിന് സമീപത്തുള്ള കടൽ പ്രദേശത്താണ് ഇവയുടെ സാന്നിധ്യമുള്ളതെന്നാണ് വിവരം. ഈ പ്രദേശത്ത് കൂടി രണ്ട് കൂറ്റൻ തിമിം​ഗലങ്ങൾ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോ സംബന്ധിച്ച് ഔദ്യോഗികമായി ഇത് വരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷ് റിസോഴ്‌സ് ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൊഹ്‌സെൻ അൽ മുതൈരി വ്യക്തമാക്കി. ഇവക്ക് വേണ്ടിയുള്ള തെരച്ചിലിനായി അതോറിറ്റിയുടെ ബോട്ടുകൾ വിന്യസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവയെ കണ്ടെത്തുന്നതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ വടക്കും തെക്കുമുള്ള കടൽ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുവൈത്ത് യൂണിവേഴ്‌സിറ്റി, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ്, കോസ്റ്റ് ഗാർഡ്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് കൊലയാളി തിമിം​ഗലങ്ങൾക്കായി തെരച്ചിൽ നടത്തുന്നത്. തിമിംഗലങ്ങളെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികാരികളെ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷവും കുവൈത്ത് ഉൾക്കടലിൽ ഇത്തരത്തിൽ കൊലയാളി തിമിം​ഗലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *