domestic workerകുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യക്കാർ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യക്കാർ. 323801 domestic worker ഇന്ത്യൻ ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് ആകെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 45.5 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യ കഴിഞ്ഞാൽ തൊട്ടുപിറകിലായുള്ളത് ഫിലിപ്പീൻസുകാരാണ്. 184939 ഫിലിപ്പീൻസുകാരാണ് കുവൈത്തിൽ ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്നത്. ഇത് തൊഴിൽ മേഖലയുടെ 26 ശതമാനം വരും. മൂന്നാം സ്ഥാനത്ത് ശ്രീലങ്കയും നാലാം സ്ഥാനത്ത് ബംഗ്ലാദേശുമാണുള്ളത്. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയുടെ 93 ശതമാനവും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേപ്പാൾ, എത്യോപ്യ, ബെനിൻ, ഇന്തോന്യേഷ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)