Posted By user Posted On

prepaid credit cardക്രെഡിറ്റ്​ കാർഡ്​ വഴിയാണോ വിമാന ടിക്കറ്റെടുക്കുന്നത്, എന്നാൽ ഇക്കാര്യം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എയർലൈൻ

ദുബൈ: ക്രെഡിറ്റ്​ കാർഡ്​ വഴി ടിക്കറ്റെടുക്കുന്നവർ മൂന്നറിയിപ്പുമായി എയർഇന്ത്യ എക്സ്​പ്രസ്. ഇത്തരത്തിൽ ടിക്കറ്റെടുക്കുന്നവർ prepaid credit card തങ്ങളുടെ ക്രെഡിറ്റ്​ കാർഡ് വിമാനത്തവളത്തിലെത്തുമ്പോൾ ​ കൈയിൽ കരുതണമെന്നാണ് നിർദേശം. കാർഡ് കയ്യിലില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്​ കരുതണമെന്നും അധികൃതർ അറിയിച്ചു. ഇനി സുഹൃത്തുക്കളുടേയോ മറ്റോ ക്രെഡിറ്റ് കാർഡാണ് ടിക്കറ്റെടുക്കാൻ ഉപയോ​ഗിച്ചതെങ്കിൽ അവരുടെ ഓതറൈസേഷൻ ലെറ്ററും കാർഡിൻറെ പകർപ്പും കരുതണം. അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന്​ യു.എ.ഇയിലെ ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ്​ കാർഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്​. മറ്റൊരാളുടെ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചുള്ള തട്ടിപ്പ്​ ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് എയർലൈനിന്റെ പുതിയ​ നടപടി.ഇനി മുതൽ ചെക്ക്​ ഇൻ സമയത്ത്​ ക്രെഡിറ്റ്​ കാർഡ്​ വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിങ്​ ആയിരിക്കും നടത്തുക. എയർ ഇന്ത്യ എക്സ്​പ്രസ്​ മാത്രമാണ്​ നിലവിൽ ഈ നയം കർശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്​. മറ്റ്​ എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *