Posted By user Posted On

indigo official websiteപറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നു, പരിഭ്രാന്തരായി സഹയാത്രക്കാർ, വിമാനം വൈകിയത് മണിക്കൂറുകളോളം; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൻ്റെ എമർജൻസി വാതിൽ indigo official website യാത്രക്കാരൻ തുറന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇൻഡിഗോ 6E-7339 വിമാനത്തിൽ 2022 ഡിസംബർ പത്തിനാണ് സംഭവം നടന്നത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് സംഭവം ഉണ്ടായത്. ബി.ജെ.പി ബെംഗളൂരു സൗത്ത് ലോക്സഭാ എം.പി തേജസ്വി സൂര്യയാണ് വാതിൽ തുറന്നതെന്നാണ് സഹയാത്രക്കാർ പറഞ്ഞത്. എമർജൻസി വാതിലിനടുത്ത് ഇരിക്കുകയായിരുന്ന തേജസ്വി അധികൃതരുടെ നിർദേശമില്ലാതെ വാതിൽ തുറക്കുകയായിരുന്നു എന്നാണ് വിവരം. ‘അപകടം സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കാബിൻ ക്രൂ യാത്രക്കാർക്ക് വിശദീകരണം നൽകവെയാണ് പാർലമെന്റ് എം.പി എമർജൻസി വാതിൽ തുറന്നത്. അദ്ദേഹം അപകടമുണ്ടായാൽ രക്ഷപ്പെടുന്നതിനെ കുറിച്ച് വിശദീകരിച്ചത് ശ്രദ്ധിച്ച് കേട്ടശേഷം എമർജൻസി വാതിലിന്റെ ലിവർ വലിക്കുകയായിരുന്നു. ഉടൻ യാത്രക്കാരെ എല്ലാവരെയും വിമാനത്തിൽ നിന്ന് ഇറക്കി ബസിൽ കയറ്റി‘, ഇങ്ങനെയാണ് സംഭവത്തെ കുറിച്ച് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിന് ശേഷം എംപി മാപ്പ് എഴുതി നൽകിയെന്നും വിവരമുണ്ട് . അതേസമയം, എമർജൻസി വാതിൽ തുറന്നത് തേജസ്വി സൂര്യയാണെന്ന് ഉറപ്പിക്കാൻ ഡി.ജി.സി.എയോ വിമാനത്താവള അധികൃതരോ തയാറായിട്ടില്ല. എമർജൻസി വാതിൽ തുറന്നത് മറ്റു യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെ തുടർന്ന് വിമാനം രണ്ടു മണിക്കൂറോളം വൈകി. തുടർന്ന് സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് വിമാനം വീണ്ടും സർവീസ് നടത്തിയത്. സംഭവത്തിൽ പിന്നീട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിസിഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്. വിമാനങ്ങളിലെ മോശം സംഭവങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് 2022 ഡിസംബർ പത്തിന് നടന്ന സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX


Comments (0)

Leave a Reply

Your email address will not be published. Required fields are marked *