കുവൈത്ത് സിറ്റി : കുവൈത്തിലെ ഗസാലി റോഡിന്റെ ശുവൈഖ് പോർട്ട് ദിശയിലേക്കുള്ള ഭാഗം spin shoes ഇന്ന് ( ജനുവരി 16 ) മുതൽ 10 ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അർദ്ധ രാത്രി 1 മണി മുതൽ പുലർച്ചെ 5 മണി വരെ ആയിരിക്കും അടച്ചു പൂട്ടൽ സമയം എന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് വ്യക്തമാക്കി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിച്ച് കൊണ്ടാണ് അടച്ചു പൂട്ടൽ. എന്നാൽ അടച്ചുപൂട്ടുന്നതിനുള്ള കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ ഏറ്റവും തിരക്കേറിയ എക്സ്പ്രസ്സ് പാതകളിൽ ഒന്നാണ് ഗസാലി റോഡ്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നിരവധി റോഡുകൾക്കും മറ്റും കേടുപാട് സംഭവിച്ചിരുന്നു. ഇതേ തുടർന്ന് ടാറിംഗ് ഉൾപ്പെടേയുള്ള അറ്റകുറ്റ പണികൾക്കായാണ് റോഡ് അടച്ചതെന്നാണ് സൂചന
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX