upi paymentയു.പി.ഐ പേയ്മെന്റ് സൗകര്യം; കുവൈത്തിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് അതത് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന യു.പി.ഐ സംവിധാനം upi payment ഗൾഫ് രാജ്യങ്ങളിൽ നിലവിൽ വരുന്നെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഉൾപ്പെട്ടിട്ടില്ല. ഇതേതുടർന്ന് യു.പി.ഐ പേയ്മെന്റ് സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഈ സംവിധാനത്തിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾ ഉന്നയിക്കുന്നത്. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സംവിധാനമാണിതെന്നാണ് ഇവർ പറയുന്നത്. നോൺ റെസിഡന്റ് എക്സ്റ്റേണൽ (എൻ.ആർ.ഇ), നോൺ റെസിഡന്റ് ഓർഡിനറി (എൻ.ആർ.ഒ) അക്കൗണ്ടുകളിൽ നൽകിയ വിദേശ മൊബൈൽ നമ്പർ ഉപയോഗിച്ച് യു.പി.ഐ സേവനം പ്രയോജനപ്പെടുത്താനാകും. ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാണ്. പ്രവാസികൾ ഇന്ത്യയിൽ എത്തുമ്പോൾ എളുപ്പത്തിൽ പണമിടപാട് നടത്താനും സാധിക്കും. മറ്റു രാജ്യങ്ങളുടെ കാർഡുകൾ കൊണ്ടുനടക്കേണ്ട കാര്യവും ഇല്ല. സിംഗപ്പൂർ, ആസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, യു.എസ്.എ, സൗദി അറേബ്യ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങളിലുള്ളവർക്ക് ഇനി ഈ സേവനം ലഭ്യമാകുമെന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അടുത്ത ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളിൽ ഈ സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തതായി വരുന്ന പട്ടികയിൽ കുവൈത്തും ഉണ്ടാകുമെന്നാണ് ഇവിടുത്തെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)