sbi pension plan പ്രവാസികൾ ആശങ്കയിൽ; സംസ്ഥാന സർക്കാർ നൽകി വരുന്ന പെൻഷൻ വിതരണം മുടങ്ങി, അധികൃതരുടെ വിശദീകരണം ഇങ്ങനെ
അബുദാബി; പ്രവാസി ക്ഷേമനിധി ബോർഡ് നൽകിവരുന്ന പ്രവാസി പെൻഷൻ വിതരണം മുടങ്ങി sbi pension plan. എല്ലാ മാസം അഞ്ചാം തീയതി കിട്ടുന്ന പെൻഷനാണ് ഇക്കുറി മുടങ്ങിയത്. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയ്ക്കു വെളിയിൽ കഴിയുന്നവർക്ക് ഈ മാസം പെൻഷൻ കിട്ടിയിട്ടില്ല. പെൻഷൻ കിട്ടാത്ത വിവരം പലരും ഓൺലൈനായി പരാതി നൽകിയപ്പോൾ പെൻഷൻ വൈകാതെ കിട്ടുമെന്ന മറുപടിയാണ് കിട്ടിയത്. എന്നാൽ പെൻഷൻ എന്ന് വരുമെന്ന തിയതി ഒന്നും തന്നെ പറഞ്ഞിട്ടുമില്ല. അതേസമയം, എല്ലാവർക്കും പത്താം തിയതി തന്നെ പെൻഷൻ അയച്ചിട്ടുണ്ടെന്നും സോഫ്റ്റ് വെയർ തകരാറ് മൂലമാണ് ചിലർക്ക് പെൻഷൻ കിട്ടാതിരുന്നതെന്നും ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. 35,000 പേർക്ക് പെൻഷൻ നൽകേണ്ടതിനാൽ എല്ലാവർക്കും വിവിധ ഘട്ടമായാണ് പെൻഷൻ നൽകിവരുന്നതെന്നും 20ന് മുൻപ് എല്ലാവർക്കും പെൻഷൻ കിട്ടും എന്നും സിഇഒ എം. രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമനിധി ബോർഡാണ് പെൻഷൻ നൽകിവരുന്നത്. 2008ൽ ആണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ ഇതുവരെ 8 ലക്ഷത്തോളം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്. പെൻഷൻ വിതരണം 2014 മുതൽ ആണ് തുടങ്ങിയത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ, 2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത് കേരളത്തിൽ മടങ്ങി എത്തിയവർ, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ എന്നിവർക്കൊക്കെ ഈ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ കഴിയും. 18നും 60നും ഇടയിൽ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാം. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഓൺലൈൻ വഴി അംഗമാകാം. www.pravasikerala.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.5 വർഷത്തിൽ കൂടുതൽ കാലം അംശാദായം അടയ്ക്കുന്നവർക്ക് അധികമായി അടച്ച തുകയുടെ 3% കൂടുതൽ പെൻഷൻ ലഭിക്കും. 60 വയസ് മുതൽ മരണം വരെയും മരിച്ചുകഴിഞ്ഞാൽ അനന്തരാവകാശിക്കും പെൻഷൻ കിട്ടും. 21,000 രൂപയാണ് ഒരു പ്രവാസിനിലവിലെ നിയമം അനുസരിച്ച് 5 വർഷത്തേക്ക് അടയ്ക്കേണ്ടത്. 3500 രൂപാ വീതം ഒരു വർഷത്തേക്ക് 42,000 രൂപ പെൻഷനായി ഇപ്പോഴത്തെ പെൻഷൻ തുക അനുസരിച്ച് ലഭിക്കും. ക്ഷേമനിധിയിൽ അംഗമാകുന്ന വിദേശ ഇന്ത്യക്കാർ മാസത്തിൽ 350 രൂപാ വീതമാണ് അടയ്ക്കേണ്ടത്. തിരിച്ചെത്തിയവരും അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും 200 രൂപാ വീതവും. .5 വർഷം അംശാദായം അടച്ചവർക്ക് 60 വയസ് പൂർത്തിയാൽ പെൻഷന് അപേക്ഷിക്കാം. വിദേശ ഇന്ത്യക്കാർക്ക് നിലവിൽ 3500 രൂപയും മടങ്ങി എത്തിയവർക്കും കേരളത്തിനു വെളിയിൽ ഉള്ളവർക്ക് 3000 രൂപയുമാണ് ഇപ്പോൾ നൽകിവരുന്നത്.പെൻഷന് പുറമേ ചികിത്സ, വിദ്യാഭ്യാസം, വിവാഹ ധനസഹായങ്ങളും ഭവന, വസ്തു വായ്പകളും തിരിച്ചെത്തിയ പ്രവാസികൾക്ക് പുനരധിവാസ പദ്ധതിക്കുള്ള സാമ്പത്തിക സഹായവും നൽകുന്നുണ്ട്. 60 വയസ്സു കഴിഞ്ഞ് ഗൾഫിൽ തുടരുന്നവർക്കും പെൻഷന് അർഹതയുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)