കുവൈറ്റ് സിറ്റി: കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ കുവൈറ്റൈസേഷൻ 4 വർഷത്തേക്ക് നിർത്താൻ online mba കുവൈറ്റ് യൂണിവേഴ്സിറ്റി കൗൺസിൽ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഒരു പ്രാദേശിക പത്രമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കുവൈറ്റ് യൂണിവേഴ്സിറ്റി ആക്ടിംഗ് ഡയറക്ടർ ഡോ. സുആദ് അൽ-ഫദ്‌ലി, ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. ഫയീസ് അൽ-ദാഫിരി എന്നിവർ ഡെപ്യൂട്ടി ഡയറക്ടർമാർക്കും അസിസ്റ്റന്റ് സെക്രട്ടറിമാർക്കും ഇത് സംബന്ധിച്ച് കത്ത് നൽകിയതായാണ് റിപ്പോർട്ട്. കുവൈറ്റ് സർവകലാശാലയിൽ നിലവിൽ വൈദഗ്ധ്യം ആവശ്യമുള്ള അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫുകളെ നിലനിർത്താൻ യൂണിവേഴ്സിറ്റി കൗൺസിൽ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX