Posted By user Posted On

medical careആരോ​ഗ്യ രം​ഗത്ത് മികവ് കാട്ടി കുവൈത്ത്; ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ ശസ്ത്രക്രിയ

കുവൈത്ത് സിറ്റി : ആരോ​ഗ്യ രം​ഗത്ത് മികവ് കാട്ടി രാജ്യം. ശിശുരോഗ തീവ്ര പരിചരണ വിഭാഗത്തിൽ ECMO medical care ( എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) സംവിധാനത്തിന്റെ സഹായത്തോടെ ഒരു വയസ്സിനു താഴെയുള്ള രണ്ടു കുട്ടികളിൽ വിജയകരമായി ശസ്‌ത്രക്രിയ പൂർത്തിയാക്കി. 5, 9 മാസം പ്രായമായ കുഞ്ഞുങ്ങളിൽ കുവൈത്തിൽ ഫർവാനിയ ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ നടന്നത്. പത്ത് വയസ്സുള്ള മറ്റൊരു പെൺ കുട്ടിയുടെ ശസ്ത്രക്രിയയും കുവൈത്തിൽ നടന്നു. ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികളുടെ ഹൃദയം , വൃക്ക എന്നിവയുടെ പ്രവർത്തനം പൂർണമായി നിലയ്ക്കുകയോ അല്ലെങ്കിൽ ഇവയുടെ പ്രവർത്തന നില താഴുകയോ ചെയ്യുന്ന അവസ്ഥയിലാണ് ഡോക്ടർമാർ ECMO ഉപകരണത്തിന്റെ സഹായം തേടുക. അവയവങ്ങളുടെ പ്രവർത്തനം പൂർണമായി ഏറ്റെടുത്ത് ജീവൻ നിലനിർത്താൻ സഹായിക്കുന്ന സംവിധാനമാണ് ECMO. രോഗിയുടെ ജീവൻ അപകടത്തിലാകുന്ന അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് ആരോഗ്യ വിദഗ്ദർ ഈ സംവിധാനം ഉപയോ​ഗിക്കുന്നത്. ECMO സഹായത്തോടെ ശസ്‌ത്രക്രിയക്ക് വിധേയനായ ഒരു കുട്ടി പൂർണ്ണമായി സുഖം പ്രാപിക്കുകയും,ശരീരവും ECMO ഉപകരണവും തമ്മിലുള്ള ബന്ധം വേർപെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് കുട്ടികൾ തീവ്രപരിചണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. ഫർവാനിയ ആശുപത്രി ശിശു രോഗ വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ-ഹജിന്റെ നേതൃത്വത്തിൽ , തീവ്ര പരിചരണ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷംസ, ശിശുരോഗ തീവ്ര പരിചരണ വിഭാഗത്തിലെ ഡോ.സ’അ ദ് അൽ ഒതൈബി ഡോ. വാലിദ് ഹസൻ, ടെക്നിക്കൽ, നഴ്സിങ് ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ നടന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *