omicron കുവൈത്തിലെ പുതിയ കൊവിഡ് വകഭേദം; ആശങ്ക വേണ്ട ജാഗ്രത വേണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ
കുവൈത്ത് സിറ്റി: കോവിഡിന്റെ ഒമിക്രോൺ ഉപവകഭേദമായ എകസ്.ബി.ബി- 1.5 കഴിഞ്ഞ ദിവസം omicron കുവൈത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ജനങ്ങൾ പാലിക്കേണ്ട ജാഗ്രത നിർദേശങ്ങളും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, പ്രിവന്റീവ് ഹെൽത്ത് ഡോക്ടർ ഡോ. അബ്ദുല്ല ബെഹ്ബെഹാനി പുതിയ കൊവിഡ് സാഹചര്യത്തിൽ എങ്ങനെ ജാഗ്രത പാലിക്കാം എന്നും പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപന ശേഷിയെക്കുറിച്ചും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. XBB.1.5 ഒമിക്രോണിന്റെ ഒരു ഉപവിഭാഗത്തിൽ പെടുന്നു, കഴിഞ്ഞ ഒക്ടോബർ മുതൽ ഇത് കണ്ടെത്തിയിട്ടുണ്ട്, ഇത് അതിവേഗം വ്യാപിക്കുന്നതും എളുപ്പത്തിൽ പകരുന്നതുമാണ്. രോഗബാധിതരുടെ രോഗപ്രതിരോധ സംവിധാനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവ് ഈ പ്രത്യേക വിഭാഗം വൈറസുകൾക്കുണ്ട്. അതുകൊണ്ട് തന്നെ മുൻപ് കൊവിഡിന്റെ മറ്റ് വകഭേദങ്ങൾ ബാധിച്ചവർക്കും ഈ പുതിയ വകഭേദം വീണ്ടും ബാധിക്കാൻ സാധ്യതയുണ്ട്. ശീതകാല രോഗങ്ങളുടെ ലക്ഷണങ്ങളായ ജലദോഷം, തുമ്മൽ, ശരീരവേദന, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങൾ തന്നെയാണ് ഈ വകഭേദം കൊണ്ട് ഉണ്ടാകുന്ന കൊവിഡിന്റെ ലക്ഷണങ്ങളെന്ന് ഡോ. ബെഹ്ബെഹാനി വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ വിജയകരമായ എപ്പിഡെമിയോളജിക്കൽ നിരീക്ഷണത്തിന്റെ ഫലമായാണ് രാജ്യത്ത് ഈ വകഭേദം പെട്ടന്ന് തന്നെ കണ്ടെത്താൻ സാധിച്ചത്. വരും നാളുകളിൽ ഈ വകഭേദം ലോകരാജ്യങ്ങളിൽ വ്യാപിച്ച് വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗത്തിനും പ്രായമായവർക്കും ഇതിന്റെ അപകടം കൂടുതലാണെന്ന് അദ്ദേഹം വിശദീകരിച്ചു. തിരക്കേറിയതും അടച്ചിട്ടതുമായ സ്ഥലങ്ങളിലും ചികിത്സാ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ളിലും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. കൊവിഡ് വാക്സിനുകൾ എല്ലാവരും സ്വീകരിക്കുക എന്നീ നിർദേശങ്ങളും അദ്ദേഹം നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)