medical care ജാഗ്രത നിർദേശം; കുവൈത്തിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി
കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. XBB 1.5 വകഭേദമാണ് medical care കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ സാഹചര്യങ്ങളിൽ ആശങ്കവേണ്ടെന്നും സ്ഥിതിഗതികൾ തൃപതികരമാണെന്നും അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ, രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അടച്ചിട്ട സ്ഥലങ്ങളിലും ആരോഗ്യ സ്ഥാപനങ്ങൾക്കുള്ളിലും മാസ്ക് ധരിക്കുക, കൊവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, പ്രതിരോധ വാക്സീനുകൾ സ്വീകരിക്കുക എന്നീ നിർദേശങ്ങളും മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)