medical careഅത്യാഹിത കേസുകളിൽ വിവേചനമോ ഫീസോ ഇല്ലാതെ ചികിത്സ ഉറപ്പാക്കും; കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈറ്റ് സിറ്റി; രാജ്യത്തെ എല്ലാ മെഡിക്കൽ എമർജൻസി കേസുകളിലും വിവേചനമില്ലാതെ ചികിത്സ ഉറപ്പാക്കുമെന്ന് medical care ആരോഗ്യമന്ത്രാലയം. ധാർമികത, നിയമങ്ങൾ, ചട്ടങ്ങൾ, മെഡിക്കൽ പ്രൊഫഷന്റെ പ്രാക്ടീസ് നിയന്ത്രിക്കുന്ന മന്ത്രി തല തീരുമാനങ്ങൾ എന്നിവിടെ അടിസ്ഥാനത്തിലാകും ഇത് നൽകുക. വിവിധ മാനുഷിക വശങ്ങൾ, രോഗിയുടെ നല്ല ചികിത്സ, വിവേചനം കൂടാതെ രോഗിക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം എന്നിവയും മന്ത്രാലയം കണക്കിലെടുക്കുക തന്നെ ചെയ്യും. ഹൃദയാഘാതം സംഭവിച്ച കുവൈറ്റികൾ അല്ലാത്ത രോഗികൾക്കും തൽഫലം ഉണ്ടാകുന്ന ഉയർന്ന അപകടം സാധ്യതയുള്ള മറ്റ് രോഗികൾക്കും അടിയന്തര ചികിത്സ നൽകുന്നുണ്ട്. രോഗിയുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിനായി പെട്ടന്ന് തന്നെ മെഡിക്കൽ ഇടപെടലുകൾ നടത്തുന്നുണ്ട്. അത്യാഹിത കേസുകൾക്ക് അടിയന്തര ചികിത്സ നൽകുമെന്നും രോഗനിർണയത്തിലുള്ള എല്ലാ ഫീസിൽ നിന്നും സാധുമായ താമസാവകാശമുള്ള 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)