silver cruisesകുവൈത്തിലെ ടൂറിസം മേഖയ്ക്ക് ഉണർവ്; പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രൂയിസ് കപ്പൽ എത്തി
കുവൈത്ത് സിറ്റി; പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുവൈത്തിൽ ക്രൂയിസ് കപ്പൽ എത്തി silver cruises . 2012 ന് ശേഷം ആദ്യമായാണ് രാജ്യത്ത് ക്രൂയിസ് കപ്പൽ എത്തുന്നത്. ഏകദേശം ആയിരത്തോളം യൂറോപ്യൻ വിനോദ സഞ്ചാരികളുമായി MS ARTANIA എന്ന കപ്പലാണ് ഇന്ന് ഷുവൈഖ് തുറമുഖത്തെത്തിയത്. കുവൈറ്റിന്റെ ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് “ന്യൂ കുവൈറ്റ് 2035” എന്ന് പേരിട്ടിരിക്കുന്ന കുവൈറ്റിലെ ഈ ക്രൂയിസ് യാത്രയുടെ വരവ് എന്ന് കുവൈറ്റ് തുറമുഖ കോർപ്പറേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 231 മീറ്റർ നീളവും 29 മീറ്റർ വീതിയും 9 നിലകളുള്ള ഉയരവുമുള്ള ജർമ്മൻ ആസ്ഥാനമായുള്ള ക്രൂയിസ് ഷിപ്പ് ഓപ്പറേറ്ററായ ഫീനിക്സ് റീസന്റെ കപ്പലിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ആണ് കുവൈത്തിൽ ഇന്ന് എത്തിയ “അർട്ടേനിയ”.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)